ജാലകം

Friday 25 March 2011

ചോദ്യാവലി

പൊടി കാറ്റിനോടും, കാറ്റ് ഇലയോടും, ഇല മരത്തിനോടും മരം മണ്ണിനോടും, മണ്ണ് പൊടിയോടും ചോദിച്ചു....”എന്താണീ ആത്മരര്‍ത്ഥത...?”.......


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........


പകരം മണ്ണ് മരത്തിനോടും മരം ഇലയോടും ഇല കാറ്റിനോടും കാറ്റ് പൊടിയോടും പൊടി മണ്ണിനോടും ചോദിച്ചു......”ഇതെവിടെ കാണാം.....?”


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........
 കൂട്ടതോടെ ഉറക്കെ ചോദിച്ച്,അവര്‍ പതിവുപോലൊരു അശരീരിക്കയിക്കാത്തു.....

  പക്ഷെ അശരീരി ദൈവത്തോടും, ദൈവം കാലത്തോടും, കാലം യുഗപുരുഷനോടും ചോദിച്ചു.....”എവിടെക്കാണും ഇത്......പറയുന്നവന്റെ അല്ലെങ്കില്‍ ചെയ്യുന്നവന്റെ വാക്കിലും പ്രവൃത്തിയിലുമോ ....അതൊ കേള്‍ക്കുന്നവന്റെ അല്ലെങ്കില്‍ കിട്ടുന്നവന്റെ കാതിലും മനസ്സിലുമോ?”




യുഗപുരുഷന്‍ ധ്യാനത്തിനും...കലം തിരിയാനും....ദൈവം കര്‍മ്മങ്ങള്‍ക്കും...അശരീരി സം പ്രേഷണത്തിനും പോയി.....
ഭുമിയില്‍ കാത്തിരുന്നവര്‍ കാത്തിരുന്നു................... ചോദ്യത്തിലെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥതയെ ക്കുറിച്ചോര്‍ത്തു ദുഖിച്ചിരുന്ന്  ആയുസ്സുകളഞ്ഞു...........




1 comment:

  1. ദിവ്യാ...
    കവിത തത്ത്വചിന്തയില്‍ ഓളംവെട്ടുന്നു.നന്നായിരിക്കുന്നു.നമുക്ക്
    പോസിറ്റീവാകാം.അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥതയെക്കുറിച്ച്
    ദു:ഖിച്ചിരിക്കാതെ അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കാം.ഒന്നുപറയട്ടെ!
    ടൈപ്പുചെയ്തതില്‍ പിശകുണ്ട്.അതുടനെ തിരുത്തുമല്ലോ.ആശംസകള്‍

    ReplyDelete