ജാലകം

Monday 14 March 2011

ഒച്ച്

എപ്പോഴും ഞാനെന്നെപ്പറ്റിമാത്രം പറഞ്ഞുകൊണ്ടിരുന്നു, കാരണം മറ്റാരും അതുപറയാനുണ്ടായിരുന്നില്ല എന്നതു മാത്രമല്ലാ…… എനിക്കു വേറെയാരേയും മുഴുവനായും അറിയില്ല എന്നതുകൂടിയായിരുന്നു. ഞാന്‍ പറഞ്ഞത് മുഴുവന്‍ സത്യമായിരുന്നോന്നു ചോദിച്ചാല് ഞാന്‍ നുണ പറയാറില്ലാ, എന്നല്‍ മുഴുവന്‍ സത്യങ്ങള്‍ പുറത്തു പറയാറില്ലാ എന്നു പറയേണ്ടി വരും

സുതാര്യ് മായി എനിക്കു സംസാരിക്കനറിയില്ലായെന്നതു മറ്റൊരു സത്യംഎന്റെ മനസ്സു പറയാനൊരുങ്ങുംബോള്‍ ബുദ്ധിയതിനെ വീണ്ടും പരിശോധിച്ച ശേഷം മത്രം പുറത്തു പറയാന്‍ നാവിനനുവാദം നല്‍കിഅതിനാല്‍ത്തന്നെ ഞാന്‍ എപ്പോഴും ദ്വന്ദസ്വഭാവം കാണിച്ചു……….

മനസ്സ് അതേയെന്നുത്തരം തന്നപ്പൊളൊക്കെ ആവുമായിരിക്കുമെന്നു പറയാന്‍ ബുദ്ധി പഠിപ്പിച്ചു.
അല്ലെന്നു മനസ്സ് പറഞ്ഞപ്പോളോക്കെ അറിയില്ലെന്നു ബുദ്ധി പറഞ്ഞു.മനസ്സ് സത്യസന്ധമായി സംസാരിച്ചപ്പോള്‍ ബുദ്ധി അപകടങ്ങളെ മുങ്കൂട്ടിക്കന്ണ്ട്, ഒളിവുകളും മറവുകളും സൃഷ്ടിച്ച് സുരക്ഷിതമായ മറുപടികള്‍ കണ്ടെത്തി.മനസ്സ് നിയന്ത്രന്ണങ്ങളില്ലാത്തതും ബുദ്ധി വിവേകശാലിയുമാണെന്ന പൊതുധാരണയില്,എന്റെ നാവ് മനസ്സിനെ അടിച്ച്മറ്ത്തി ബുദ്ധിയുടെ വക്താവായിഞാനെരു ഭീരുവുമായി..


അതുകൊണ്ടു മാത്രമാണ്‍ ഞാന്‍ അവസരവാദിയും അന്ധയും ബധിരയുമായത്.അതിനാല്‍ മാത്രമാണ്‍ ഞാനെന്റെ ലോകം സൃഷ്ടിച്ച് അതിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയത്


ഇടക്ക് ബുദ്ധി പണിമുടക്കുംബോള്‍ മാത്രം ഞാന്‍ പ്രതികരിക്കുന്നവളും പൊട്ടിത്തെറിക്കുന്നവളുംസര്‍വ്വോപരി അവിവേകിയുമായി……….ആ സമയങ്ങളില്‍ ഞാന്‍ മറനീക്കി പുറത്തുവന്നു..പക്ഷെ, അതിവേഗം ഉള്‍വലിഞ്ഞു……………….

പതിയെപ്പതിയെ ഞാനും ഒരു ഒച്ചായി മാറി……….

3 comments:

  1. ഫോണ്ട് യൂണികോഡല്ലേ?

    വായിയ്ക്കാനാകുന്നില്ല

    ReplyDelete
  2. have changed the font...i think nw u can read...

    ReplyDelete
  3. ബുദ്ധി മനസിനെ ഭരിച്ചപ്പോള്‍ ഒരു വിവേകിയായ മനുഷ്യന്‍ ജനിച്ചു...
    അതു തന്നെയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നതും...
    അതിനാല്‍ ഒച്ചാവാം.....കാര്യങ്ങള്‍ മാത്രം ഉറക്കെ പറയുന്ന ഒരു പാവം ഒച്ച്‌..

    ReplyDelete