ജാലകം

Friday 25 March 2011

ചോദ്യാവലി

പൊടി കാറ്റിനോടും, കാറ്റ് ഇലയോടും, ഇല മരത്തിനോടും മരം മണ്ണിനോടും, മണ്ണ് പൊടിയോടും ചോദിച്ചു....”എന്താണീ ആത്മരര്‍ത്ഥത...?”.......


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........


പകരം മണ്ണ് മരത്തിനോടും മരം ഇലയോടും ഇല കാറ്റിനോടും കാറ്റ് പൊടിയോടും പൊടി മണ്ണിനോടും ചോദിച്ചു......”ഇതെവിടെ കാണാം.....?”


അവര്‍ പരസ്പരം ചോദ്യമെറിഞ്ഞും....തുറിചു നോക്കിയും ഇരുന്നു........
 കൂട്ടതോടെ ഉറക്കെ ചോദിച്ച്,അവര്‍ പതിവുപോലൊരു അശരീരിക്കയിക്കാത്തു.....

  പക്ഷെ അശരീരി ദൈവത്തോടും, ദൈവം കാലത്തോടും, കാലം യുഗപുരുഷനോടും ചോദിച്ചു.....”എവിടെക്കാണും ഇത്......പറയുന്നവന്റെ അല്ലെങ്കില്‍ ചെയ്യുന്നവന്റെ വാക്കിലും പ്രവൃത്തിയിലുമോ ....അതൊ കേള്‍ക്കുന്നവന്റെ അല്ലെങ്കില്‍ കിട്ടുന്നവന്റെ കാതിലും മനസ്സിലുമോ?”




യുഗപുരുഷന്‍ ധ്യാനത്തിനും...കലം തിരിയാനും....ദൈവം കര്‍മ്മങ്ങള്‍ക്കും...അശരീരി സം പ്രേഷണത്തിനും പോയി.....
ഭുമിയില്‍ കാത്തിരുന്നവര്‍ കാത്തിരുന്നു................... ചോദ്യത്തിലെ അവഗണിക്കപ്പെട്ട ആത്മാര്‍ത്ഥതയെ ക്കുറിച്ചോര്‍ത്തു ദുഖിച്ചിരുന്ന്  ആയുസ്സുകളഞ്ഞു...........




Wednesday 23 March 2011

മഴ

പ്രണയം മഴപോലെയാണു. ഇളം കാറ്റിന്റെ തലോലില്‍ തുടങ്ങി, ചാറ്റല്‍ മഴയിലെക്കു നീങ്ങീ..മനസ്സില്‍  രുദ്രതാളം മുറുക്കി പേമരിയായിഇടിയും മിന്നലുമായി.ഒരു ആത്മസമറ്പ്പണമായി അതങ്ങനെ പെയ്തിറങ്ങുന്നു. ഒടുവില്‍ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ചിതറിത്തെറിപ്പിച്ച് അവസാനിക്കുന്നു.

അതെ, മഴ പ്രണയമാണുഅല്ല.പ്രണയം..പ്രണയം മഴയാണു..ശൂന്യതയില്‍ നിന്നു പെയ്തിറങ്ങി   ആകെ നനപ്പിച്ച്വെറുതെ കടന്നുപോകുംബോള്‍, ചിതറിത്തെറിപ്പിച്ച മനസ്സിനെ സമ്മനിക്കുന്ന കാറ്റും ഇടിയും മിന്നലുമുള്ള മഴ…….

Friday 18 March 2011

പുഴ

വരികപുഴ വീണ്ടും പറഞ്ഞു. എന്നെ ഭ്രമിപ്പിച്ച് അത് വീണ്ടും ഒഴുകി, തികച്ചും നിഷ്കളങ്കയായി ഒരു കൂട്ടുകാരിയെപ്പോലെ.
വരിക പുഴ വീണ്ടും വിളിച്ചു. അതിന്റെ കുഞ്ഞോളങ്ങള്‍ എന്നെ പതിയെ, വളരെ പതിയെ ഉമ്മ വെച്ചു, ഒരു കാമുകനെപ്പോലെ.
വരികപുഴ എന്നെ മാറോടണക്കന്‍ വെംബുന്ന അമ്മയെ പ്പോലെ നോക്കി, വത്സല്യത്തോടെ.സ്നേഹത്തോടെ.

ഇതാ ഞാന്‍ വരുന്നു”, എന്നിലെ കുഞ്ഞുണരുന്നു.സുഹ്രുത്ത് ഹൃദയം തുടിക്കുന്നു.എന്നിലെ പ്രണയം വെംബുന്നു.

പുഴ പതിയെ എന്നെ ഉമ്മവെച്ചുതാലോലിച്ചു.ഓറ്ത്തിരിക്കാത്തപ്പോള്‍ കൂടുതല്‍ നനച്ച് കളിയാക്കി
എന്റെ കാലടിയിലെ മണ്ണ് ഊറ്റിയെടുത്തുചുഴിയില്‍ വട്ടം കറക്കി..ഒരു തൊട്ടിലിലെന്നപോലെ ഞാന്‍ ആടിയുലഞ്ഞു.അതിനു ശേഷം പുഴ എന്നെ താരട്ടുപാടിയുറക്കി…….

Monday 14 March 2011

ഒച്ച്

എപ്പോഴും ഞാനെന്നെപ്പറ്റിമാത്രം പറഞ്ഞുകൊണ്ടിരുന്നു, കാരണം മറ്റാരും അതുപറയാനുണ്ടായിരുന്നില്ല എന്നതു മാത്രമല്ലാ…… എനിക്കു വേറെയാരേയും മുഴുവനായും അറിയില്ല എന്നതുകൂടിയായിരുന്നു. ഞാന്‍ പറഞ്ഞത് മുഴുവന്‍ സത്യമായിരുന്നോന്നു ചോദിച്ചാല് ഞാന്‍ നുണ പറയാറില്ലാ, എന്നല്‍ മുഴുവന്‍ സത്യങ്ങള്‍ പുറത്തു പറയാറില്ലാ എന്നു പറയേണ്ടി വരും

സുതാര്യ് മായി എനിക്കു സംസാരിക്കനറിയില്ലായെന്നതു മറ്റൊരു സത്യംഎന്റെ മനസ്സു പറയാനൊരുങ്ങുംബോള്‍ ബുദ്ധിയതിനെ വീണ്ടും പരിശോധിച്ച ശേഷം മത്രം പുറത്തു പറയാന്‍ നാവിനനുവാദം നല്‍കിഅതിനാല്‍ത്തന്നെ ഞാന്‍ എപ്പോഴും ദ്വന്ദസ്വഭാവം കാണിച്ചു……….

മനസ്സ് അതേയെന്നുത്തരം തന്നപ്പൊളൊക്കെ ആവുമായിരിക്കുമെന്നു പറയാന്‍ ബുദ്ധി പഠിപ്പിച്ചു.
അല്ലെന്നു മനസ്സ് പറഞ്ഞപ്പോളോക്കെ അറിയില്ലെന്നു ബുദ്ധി പറഞ്ഞു.മനസ്സ് സത്യസന്ധമായി സംസാരിച്ചപ്പോള്‍ ബുദ്ധി അപകടങ്ങളെ മുങ്കൂട്ടിക്കന്ണ്ട്, ഒളിവുകളും മറവുകളും സൃഷ്ടിച്ച് സുരക്ഷിതമായ മറുപടികള്‍ കണ്ടെത്തി.മനസ്സ് നിയന്ത്രന്ണങ്ങളില്ലാത്തതും ബുദ്ധി വിവേകശാലിയുമാണെന്ന പൊതുധാരണയില്,എന്റെ നാവ് മനസ്സിനെ അടിച്ച്മറ്ത്തി ബുദ്ധിയുടെ വക്താവായിഞാനെരു ഭീരുവുമായി..


അതുകൊണ്ടു മാത്രമാണ്‍ ഞാന്‍ അവസരവാദിയും അന്ധയും ബധിരയുമായത്.അതിനാല്‍ മാത്രമാണ്‍ ഞാനെന്റെ ലോകം സൃഷ്ടിച്ച് അതിലേക്ക് ഒതുങ്ങാന്‍ തുടങ്ങിയത്


ഇടക്ക് ബുദ്ധി പണിമുടക്കുംബോള്‍ മാത്രം ഞാന്‍ പ്രതികരിക്കുന്നവളും പൊട്ടിത്തെറിക്കുന്നവളുംസര്‍വ്വോപരി അവിവേകിയുമായി……….ആ സമയങ്ങളില്‍ ഞാന്‍ മറനീക്കി പുറത്തുവന്നു..പക്ഷെ, അതിവേഗം ഉള്‍വലിഞ്ഞു……………….

പതിയെപ്പതിയെ ഞാനും ഒരു ഒച്ചായി മാറി……….

Thursday 10 March 2011

തിരികെ, അനാദിയിലേക്ക്……..

ചേതനയറ്റ് പുഴ കിടന്നു,
വാര്‍ക്കാനൊരുതുള്ളി കണ്ണീരില്ലാതെ ഞാനും......
വെള്ളം കിട്ടാതെ മണല്‍ ചുട്ടുപഴുത്തു,
തൊണ്ടവരണ്ട ഞാന്‍ ശബ്ദത്തിനായി തിരഞ്ഞു....
വീട്ടുകാരും വിരുന്നുകാരും കൂടി പുഴയുടെ മാനത്തിനു വിലപറഞ്ഞു,
വേട്ടയാടപെട്ട ബലിമൃഗതിന്റെ വേവലാതിയില്‍ ഞാന്‍ പകച്ചു നിന്നു....
ചുടുകാട്ടില്‍ മണല്‍ മാറി പുഴ നഗ്നയായി,
പിഞ്ഞിപ്പോയ ഉടുതുണിക്കഷണങ്ങളെ ച്ചേര്‍ത്തു വെച്ച് ഞ്ഞാനൊളിക്കാന്‍ ശ്രമിച്ചു...

ഇത്തിരി വെള്ളത്തിന്റെ ചതിക്കുഴികളൊരുക്കി പുഴ ക്കാത്തിരുന്നൂ‍,
നാടൊ പ്രായമൊ വര്‍ഗ്ഗമോ നിറമൊ ജാതിയൊ ലിംഗമൊ നൊക്കാതെ കൊന്നൊടുക്കാന്‍...

കീറിമുറിക്കപ്പെട്ട ഇരുളിന്റെ മറവിലെ എന്റെ നഷ്ടങ്ങള്‍ക്ക് ഞാനാരോടു പകരം ചോദിക്കും?


ആരേയും എനിക്കറിയില്ലയിരുന്നു, അല്ലെങ്കില്‍ എല്ലവരേയും എനിക്കറിയാമായിരുന്നൂ....
അവസാനമെന്റെ ഉദരത്തിലൂടെ എല്ലവരും എനിക്കു സ്വന്തമാകുംബോള്‍
ഞാനാരെ വെറുക്കും ആരെ നശിപ്പിക്കും?


ഞാനിത്തിരി വെള്ളത്തിന്റെ ചതിയിലേക്കിറങ്ങുകറ്യാണ്...
ശത്രുവിനെ കാത്തിരുന്ന പുഴയുടെ ചുരത്താതെ പോയ മാറിന്റെ നനവിലേക്ക്...
തളം കെട്ടിയും മന്ദീഭവിച്ചും പോയ മാതൃത്വത്തില്

കളഞ്ഞുപോയ എന്റെ കണ്ണീരുണ്ട്..ശബ്ദമുണ്ട്...മാനമുണ്ട്...


ഇവിടെ ഞാന്‍ പുനര്‍ജ്ജനിക്കുന്നൂ‍....





 

അരുളപ്പാട്

ഇതെന്റെ കുംബസാരമാണ്, എന്റെ ബുദ്ധിയോട്...........
എതെ മനസ്സിനെ സ്വതന്ത്രമാക്കിയതിന്, അഹങ്കരിച്ചതിന്...
നിന്റെ നിയന്ത്രണതില്‍ നിന്നും വഴുതിപ്പോയ,
ആ കുറച്ചു നിമിഷത്തിന്,


എന്റെ ബോധമേ നിന്നൊടു ഞാന്‍ മാപ്പിരക്കട്ടെ.....

നന്ദി

പൊടിയും മാറാലയും പിടിച്ചു  കിടന്ന എന്റെ മനസ്സിലേക്ക് വെളിച്ചമായി നീ വന്നപ്പോള്‍ ഞാനറിഞ്ഞില്ല,
പുറകില്‍ നീ കറുത്ത വിഷപ്പുക തുപ്പുകയായിരുന്നെന്ന്...........
എന്കിലും നിന്നോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു,
ജീവിതത്തിന്റെ പുതിയ ഭാവങ്ങളെ എനിക്കു പരിചയപ്പെടുത്തിയതിന്, എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചതിന്.....