ജാലകം

Saturday 29 September 2012

സൂക്ഷ്മം

നിറങ്ങള്‍ക്കുമപ്പുറം  കറുപ്പിന്റെ അതിവിശാലത...
പാട്ടുകള്‍ക്കുമപ്പുറം നിശബ്ദതയുടെ അനന്തത...
കണ്ണീരിനുമപ്പുറം ശ്വാസത്തിന്റെ മരവിപ്പ്....
സ്വപ്നങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പൂര്‍ണ്ണത...

ദൈവത്തൊട്..

ദൈവമേ,

സര്‍വശക്തനായ പരബ്രഹ്മത്തിനും മുപ്പതിമുക്കോടി ദേവകള്‍ക്കുമിടയില്‍

ഞാനെങ്ങനെ നാസ്തികനായി?

നിന്നോടു മാത്രം..............

നീയറിയുക,

അടര്‍ന്നു വീഴുന്നത് എന്റെ കണ്ണുനീരല്ല,

ഹൃദയത്തിന്റെ ഭാഷയാണ്..........

സത്യം.........


മരണത്തിന് എന്നില്‍നിന്ന് എടുക്കാവുന്നത് നിന്റെ ചുണ്ടുകളുടെ നനവുമാത്രമാണ് ....
ഗന്ധം അന്നും എന്നിലുണ്ടാ‍വുമെന്ന്
മരണമേ, നിന്റെ തോല്‍ വിയില്‍ നീയറിയുക.
നിന്നെ തോല്‍പ്പിക്കുന്നത് ക്രൂരതയാണെന്നരിയാമെന്കിലും....