ജാലകം

Thursday 10 March 2011

തിരികെ, അനാദിയിലേക്ക്……..

ചേതനയറ്റ് പുഴ കിടന്നു,
വാര്‍ക്കാനൊരുതുള്ളി കണ്ണീരില്ലാതെ ഞാനും......
വെള്ളം കിട്ടാതെ മണല്‍ ചുട്ടുപഴുത്തു,
തൊണ്ടവരണ്ട ഞാന്‍ ശബ്ദത്തിനായി തിരഞ്ഞു....
വീട്ടുകാരും വിരുന്നുകാരും കൂടി പുഴയുടെ മാനത്തിനു വിലപറഞ്ഞു,
വേട്ടയാടപെട്ട ബലിമൃഗതിന്റെ വേവലാതിയില്‍ ഞാന്‍ പകച്ചു നിന്നു....
ചുടുകാട്ടില്‍ മണല്‍ മാറി പുഴ നഗ്നയായി,
പിഞ്ഞിപ്പോയ ഉടുതുണിക്കഷണങ്ങളെ ച്ചേര്‍ത്തു വെച്ച് ഞ്ഞാനൊളിക്കാന്‍ ശ്രമിച്ചു...

ഇത്തിരി വെള്ളത്തിന്റെ ചതിക്കുഴികളൊരുക്കി പുഴ ക്കാത്തിരുന്നൂ‍,
നാടൊ പ്രായമൊ വര്‍ഗ്ഗമോ നിറമൊ ജാതിയൊ ലിംഗമൊ നൊക്കാതെ കൊന്നൊടുക്കാന്‍...

കീറിമുറിക്കപ്പെട്ട ഇരുളിന്റെ മറവിലെ എന്റെ നഷ്ടങ്ങള്‍ക്ക് ഞാനാരോടു പകരം ചോദിക്കും?


ആരേയും എനിക്കറിയില്ലയിരുന്നു, അല്ലെങ്കില്‍ എല്ലവരേയും എനിക്കറിയാമായിരുന്നൂ....
അവസാനമെന്റെ ഉദരത്തിലൂടെ എല്ലവരും എനിക്കു സ്വന്തമാകുംബോള്‍
ഞാനാരെ വെറുക്കും ആരെ നശിപ്പിക്കും?


ഞാനിത്തിരി വെള്ളത്തിന്റെ ചതിയിലേക്കിറങ്ങുകറ്യാണ്...
ശത്രുവിനെ കാത്തിരുന്ന പുഴയുടെ ചുരത്താതെ പോയ മാറിന്റെ നനവിലേക്ക്...
തളം കെട്ടിയും മന്ദീഭവിച്ചും പോയ മാതൃത്വത്തില്

കളഞ്ഞുപോയ എന്റെ കണ്ണീരുണ്ട്..ശബ്ദമുണ്ട്...മാനമുണ്ട്...


ഇവിടെ ഞാന്‍ പുനര്‍ജ്ജനിക്കുന്നൂ‍....





 

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. Dear Divya, good work..keep writing..keep posting....plzzz learn to type in good Malayalam...try Varamozhi Editor or some other good ones, OK ?? BEST WISHES !!

    ReplyDelete
  3. ഹായ് ചേച്ചി കവിത നന്നായിട്ടുണ്ട്... അക്ഷര തെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുമല്ലോ. ജാലകത്തില്‍ ബ്ലോഗ്‌ ചേര്‍ക്കുക. കൂടുതല്‍ ആളുകള്‍ വായിക്കുകയും കമെന്ട്ടുകയും ചെയ്യും. കൂടാതെ ആകെ പേജ് കാഴ്ചകള്‍ എന്നാ ഗാട്ജെട്ടും ആഡ് ചെയുക.ഇനിയും ഒരുപാട് എഴുതുക. നവോദയക്ക് സ്വന്തം ആയി ഒരു ബ്ലോഗുണ്ട് അറിയില്ലേ ?? വായിക്കാറുണ്ടോ. ചേച്ചിക്ക് നവോദയ ജീവിതത്തെ കുറിച്ച് എഴുതാന്‍ ആ ബ്ലോഗ്‌ സന്ദര്‍ശിക്കാം.. " navodayakut.blogspot.com "

    ReplyDelete
  4. ജാലകത്തില്‍ പോകാനും അഗ്ഗ്രെഗേട്ടരില്‍ ബ്ലോഗിന്റെ പേര് രേജിസ്റെര്‍ ചെയ്യാനും " http://www.cyberjalakam.com/aggr/register.php " ഇവിടെ ക്ലിക്കിയാല്‍ മതി.. തീര്‍ച്ചയായും ആഡ് ചെയ്യണേ.. മറക്കരുത്.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Thank you for Reading Ma Blog...Ma Malayalam Typing is too bad ....Anyway i will try to improve....Actually it took more time to type in malayalam than for creating the same.....

    ReplyDelete
  7. കൊള്ളാം....ഇഷ്ടപ്പെട്ടു.
    അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete