ജാലകം

Friday 18 March 2011

പുഴ

വരികപുഴ വീണ്ടും പറഞ്ഞു. എന്നെ ഭ്രമിപ്പിച്ച് അത് വീണ്ടും ഒഴുകി, തികച്ചും നിഷ്കളങ്കയായി ഒരു കൂട്ടുകാരിയെപ്പോലെ.
വരിക പുഴ വീണ്ടും വിളിച്ചു. അതിന്റെ കുഞ്ഞോളങ്ങള്‍ എന്നെ പതിയെ, വളരെ പതിയെ ഉമ്മ വെച്ചു, ഒരു കാമുകനെപ്പോലെ.
വരികപുഴ എന്നെ മാറോടണക്കന്‍ വെംബുന്ന അമ്മയെ പ്പോലെ നോക്കി, വത്സല്യത്തോടെ.സ്നേഹത്തോടെ.

ഇതാ ഞാന്‍ വരുന്നു”, എന്നിലെ കുഞ്ഞുണരുന്നു.സുഹ്രുത്ത് ഹൃദയം തുടിക്കുന്നു.എന്നിലെ പ്രണയം വെംബുന്നു.

പുഴ പതിയെ എന്നെ ഉമ്മവെച്ചുതാലോലിച്ചു.ഓറ്ത്തിരിക്കാത്തപ്പോള്‍ കൂടുതല്‍ നനച്ച് കളിയാക്കി
എന്റെ കാലടിയിലെ മണ്ണ് ഊറ്റിയെടുത്തുചുഴിയില്‍ വട്ടം കറക്കി..ഒരു തൊട്ടിലിലെന്നപോലെ ഞാന്‍ ആടിയുലഞ്ഞു.അതിനു ശേഷം പുഴ എന്നെ താരട്ടുപാടിയുറക്കി…….

4 comments:

  1. പുഴ വിളിച്ചപ്പോള്‍ കുറച്ചു കൂടി സംയമനം കാട്ടേണ്ടിയിരുന്നു...

    "സുഹ്രുത്ത്‌" എന്നതിന്‌ പകരം "സുഹൃത്ത്‌" എന്നും "വെംബുന്നു" എന്നതിന്‌ പകരം "വെമ്പുന്നു" എന്നും തിരുത്തുമല്ലോ..

    ആശംസകള്‍...

    ReplyDelete
  2. നന്നായിട്ടുണ്ട് ചേച്ചി.. അക്ഷര തെറ്റ് ഇനിയും ശ്രദ്ധിക്കാന്‍ ഉണ്ട്. അക്ഷരതെറ്റുകള്‍ ഇപ്പോഴും നല്ല എഴുത്തില്‍ കല്ലുകടി ആയി മാറുന്നു. ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  3. മഴ നനഞ്ഞ് പുഴയില്‍ പോകരുത്.
    പുഴ കൊണ്‍റ്റു പോകും

    ReplyDelete